കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തിൽ ഉദ്യോഗസ്ഥർക്കും ഭരണകൂടത്തിനുമൊപ്പം ഉറച്ച നിലപാട് എടുക്കാനേ കഴിയൂവെന്ന് സുരേഷ് ഗോപി. ഓരോരുത്തരുടെയും മനസിലാക്കലും കണ്ടെത്തലുമാണ് പുറത്തുവന്നത്. എന്നാൽ സത്യം കണ്ടെത്തണമെന്നും സുരേഷ് ഗോപി കൊച്ചിയിൽ പറഞ്ഞു. കൊച്ചിയിൽ മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഗരുഡൻ എന്ന പുതിയ സിനിമയുടെ പൂജയ്‌ക്കെത്തിയ താരം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
സമൂഹത്തിന്റെ പ്രൊട്ടക്ഷന് വേണ്ടി ചില വിവരങ്ങൾ മുൻപോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും അതിൽ ഒരു ശുദ്ധീകരണവും ആവശ്യമുണ്ടെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി ശുദ്ധീകരണ പ്രവർത്തനങ്ങളിലേർപ്പെടാനുളള ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം കൊണ്ട് അതിന്റെ സത്യാവസ്ഥ കണ്ടെത്താനും അത് തിരുത്താനും കഴിയണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആ തിരുത്തൽ പ്രക്രിയയിൽ ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഭരണത്തിന്റെയും കൂടെ ഉറച്ച നിലപാട് എടുക്കാനേ അതേ നമുക്ക് ഇപ്പോൾ പറ്റൂവെന്നും താരം കൂട്ടിച്ചേർത്തു. ഇനി ഉദ്യോഗസ്ഥർ ഇതിന് പിന്നാലെ ഒരു ഹണ്ട് ഉണ്ടാകും.ആ ഹണ്ട് നടക്കട്ടെ. അവര് പറയട്ടെ, അല്ലാതെ നമ്മൾ എങ്ങനെ പറയുമെന്നും സുരേഷ് ഗോപി ചോദിച്ചു.
മലയാള സനിമയിൽ യുവതാരങ്ങൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുകയാണെന്നും അത് പേടിച്ച് മകനെപ്പോലും സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്നും ടിനി ടോം വെളിപ്പെടുത്തിയതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായത്.
Discussion about this post