ന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നേതാക്കളുടെ വിജയത്തിനായി യാഗം നടത്തി കോൺഗ്രസ്. കരോൾബാഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് യാഗം നടക്കുന്നത്.
നെഹ്രു കുടുംബത്തിന്റെയും നേതാക്കളുടെയും, കർണാടകത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് പോരിനിറങ്ങിയ നേതാക്കന്മാരുടെയും ക്ഷോമത്തിനും വിജയത്തിനുമാണ് യാഗം നടത്തുന്നത്.
അതേസമയം ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ,നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. വലിയ വിജയപ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ ജെഡിഎസ് കാര്യമായ നേട്ടങ്ങളൊന്നും തന്നെ സ്വന്തം അക്കൗണ്ടിലാക്കിയില്ല.











