ഇടുക്കി: യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങൾ അയച്ച ആളുടെ മൊബൈൽ പരിശോധിച്ചപ്പോൾ നഴ്സറി വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ. പിന്നാലെ നഴ്സറി സ്കൂൾ അദ്ധ്യാപകനെ അറസ്റ്റുചെയ്തു. വട്ടപ്പാറ സ്വദേശി ജോജു(27)വിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്.
മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്കൂളിൽ എൽ.കെ.ജി., യു.കെ.ജി. വിദ്യാർത്ഥികളെയാണ് ഇയാൾ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങൾ അയച്ചെന്ന പരാതി ഉയർന്നത്.
ഈ സമയം ജോജു നാട്ടിലുണ്ടായിരുന്നു. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്. ഇയാൾ പഠിപ്പിച്ചിരുന്ന സ്കൂളിലെ കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലിൽ സൂക്ഷിച്ചിരുന്നത്.
Discussion about this post