മുംബൈ : അഞ്ചാം ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ. ബോളിവുഡിലെ സൂപ്പർ താരം നടൻ അക്ഷയ് കുമാറും സമ്മതിദാന അവകാശം ഉപയോഗിച്ചു. ഇന്ത്യൻ പൗരത്വം ലഭിച്ചതിനുശേഷം ആദ്യമായാണ് സമ്മതിദാന അവകാശം ഉപയോഗിച്ചത്. മുംബൈയിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മണിക്ക് ക്യൂ നിന്നാണ് വോട്ട് ചെയ്തത്.
ഇന്ത്യൻ പൗരത്വം ലഭിച്ചതിനുശേഷമുള്ള ആദ്യ വോട്ടാണ് ഇതെന്ന് താരം വ്യക്തമാക്കി. ഇന്ത്യ വികസിതവും ശക്തവുമാകണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. നാടിന്റെ നല്ലതിനുവേണ്ടിയാവണം വോട്ട് രേഖപ്പെടുത്തേണ്ടത് എന്നും താരം കൂട്ടിച്ചേർത്തു.
2023 ൽ ഓഗസ്റ്റിലാണ് അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചത്. കരിയറിന്റെ ആദ്യ കാലത്താണ് അക്ഷയ്കുമാർ കനേഡിയൻ പാസ്‌പോർട്ടിനായി അപേക്ഷിച്ചത്. 2011 ൽ തന്റെ 44 ലാണ് വയസിലാണ് അദ്ദേഹം കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. എന്നാൽ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരത്തിന് ബോളിവുഡ് പ്രേക്ഷകരിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബോളിവുഡിലെ സൂപ്പർ താരമായി മാറുകയായിരുന്നു. പിന്നീടാണ് താരം ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്.
ബോളിവുഡ് സെലിബ്രിറ്റികളായ ജാൻവി കപൂർ, രാജ്കുമാർ റാവു, , സന്യ മൽഹോത്ര എന്നിവരും പോളിംഗ് ബൂത്തിൽ എത്തി വോട്ടവകാശം വിനിയോഗിച്ചു. മുംബൈയിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് ജാൻവി കപൂർ വോട്ട് രേഖപ്പെടുത്തിയത്. പിങ്ക് നിറത്തിലുള്ള അനാർക്കലി സ്യൂട്ടിൽ അണിഞ്ഞൊരുങ്ങി എത്തിയ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടി സന്യ മൽഹോത്രയും മുംബൈയിൽ വോട്ട് ചെയ്തു. ആമിർ ഖാന്റെ മക്കളായ ജുനൈദും ഇറാ ഖാനും മുംബൈയിൽ വോട്ട് രേഖപ്പെടുത്താൻ ഒരുമിച്ചെത്തിയിരുന്നു.
Discussion about this post