പ്രഖ്യാപനത്തിന്റെ ആദ്യദിവസം മുതൽ ചർച്ചയായ സിനിമയാണ് നിതേഷ് തിവാരിയുടെ രാമയണ. രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയും ആയി എത്തുന്ന ചിത്രത്തിൽ വൻ താരനിരതന്നെയുണ്ട്. കന്നഡ സൂപ്പർതാരം യഷാണ് രാവണനായി എത്തുന്നത്.
യഷിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണിപ്പോൾ ചർച്ചാവിഷയം. രാവണൻ കഥാപാത്രത്തിന് വസ്ത്രങ്ങൾ ഒരുക്കുന്നത് യഥാർത്ഥ സ്വർണം ഉപയോഗിച്ചാണെന്നാണ് റിപ്പോർട്ടുകൾ. ലങ്കയുടെ രാജാവാണ് രാവണൻ. പുരാണങ്ങളിൽ ലങ്കയെ ‘സ്വർണ നഗരം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആ പ്രൗഡി വസ്ത്രങ്ങളിലും പ്രതിഫലിപ്പിക്കണം. അതുകൊണ്ടാണ് വസ്ത്രത്തിൽ യഥാർഥ സ്വർണ്ണം ഉപയോഗിച്ചതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നതത്രേ.
പത്മാവത്’, ‘ഹൗസ്ഫുൾ 4’, ‘ഹീരമാണ്ടി: ദി ഡയമണ്ട് ബസാർ’ തുടങ്ങിയ ചിത്രങ്ങൾക്ക് വസ്ത്രങ്ങൾ ഒരുക്കിയ ഡിസൈനർ ജോഡികളായ റിംപിളും ഹർപ്രീതും ‘രാമായണ’ത്തിന് വേണ്ടി കോസ്റ്റ്യൂം ഒരുക്കുന്നത്.
Discussion about this post