ബംഗളൂരു: കർണാടകത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ പിന്നാലെ കോൺഗ്രസ് നടത്തിയ അഹ്ലാദ പ്രകടനത്തിനിടെ പാകിസ്താൻ സിന്ദബാദ് മുദ്രാവാക്യം വിളി. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു.
ബെലഗാവിയിലെ തിലക്വാദി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ചിലർ ചേർന്ന് പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോൺഗ്രസ് അനുഭാവികൾ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം.
പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.ഐപിസി സെക്ഷൻ 153 പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post