ക്വലാലംപുര്‍: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. പ്രത്യേക വിമാനത്തില്‍ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ എത്തിയ മോദിയെ മലേഷ്യന്‍ ഹൈക്കമ്മീഷണര്‍ ടി.എസ് തിരുമൂര്‍ത്തി സ്വീകരിച്ചു.
13ാമത് ആസിയാന്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സാമ്പത്തികസാംസ്കാരിക ഉടമ്പടികളില്‍ ഇന്ത്യയും മലേഷ്യയും ഒപ്പുവെക്കുമെന്ന് ഇന്ത്യ ഇന്റര്‍നാഷണല്‍ ബാങ്ക് (മലേഷ്യ) ഡയറക്ടര്‍ ദാതുക് ഭുപത്രായി പറഞ്ഞു.
ചൈനീസ് പ്രധാനമന്ത്രി ലി കിയാങ്ങുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതാണ് പ്രധാന പരിപാടി. സിംഗപ്പൂരില്‍ നടക്കുന്ന 10മത് കിഴക്കനേഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ വിയറ്റ്നാം, ന്യൂസിലന്‍ഡ്, ജപ്പാന് അടക്കം മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും.
Discussion about this post