ഡല്‍ഹി: നിരോധനത്തിന് ശേഷം വീണ്ടും വിപണിയിലെത്തിയ പത്ത് ദിവസം കൊണ്ട് 3.3 കോടി മാഗി ന്യൂഡില്‍സ് പായ്ക്കറ്റ് വിറ്റെന്ന് നിര്‍മ്മാതാക്കളായ നെസ്‌ലെ അവകാശപ്പെട്ടു. 350 പട്ടണങ്ങളിലെ 724 വിതരണക്കാരുടെ സഹായത്തോടെ 1.2 ലക്ഷം ഔട്ട്‌ലെറ്റുകളിലൂടെയാണ് വിറ്റതെന്നും കമ്പനി പറയുന്നു.
ഈയത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയപ്പോഴുള്ള നിരോധനത്തിലൂടെ 476.2 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കമ്പനി അറിയിച്ചിരുന്നത്.ഫുഡ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി അതോറിട്ടിയുടെ അഞ്ച് മാസത്തെ രാജ്യവ്യാപക നിരോധനത്തിന് ശേഷമാണ് മാഗി വിപണിയില്‍ സജീവമായത്.
മൂന്ന് വ്യത്യസ്ത ലാബുകളിലെ പരിശോധനയില്‍ ഈയത്തിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയതായി നെസ്‌ലെ അറിയിച്ചതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയാണ് നിരോധനം നീക്കിയത്. തുടര്‍ന്ന് നവംബര്‍ ഒമ്പതിന് മാഗി ന്യൂഡില്‍സ് വീണ്ടും വിപണിയിലെത്തി.
Discussion about this post