എറണാകുളം: നഗരത്തിൽ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ചേർന്ന് പോലീസുകാരെ മർദ്ദിച്ചത്.
നോർത്ത് സിഐഎയ്ക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം. വാഹനപരിശോധനയ്ക്കിടെയുണ്ടായ പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. തർക്കത്തിനിടെ പ്രതികൾ കത്തിയുടെ രൂപത്തിലുള്ള കീച്ചെയിൻ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഈ കീച്ചെയിൻ പോലീസ് പിടിച്ചെടുത്തു.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ബാക്കിയുള്ള മൂന്ന് പേർ ഒളിവിലാണ്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പ്രതികൾ സഞ്ചരിച്ച നാല് ബൈക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവ സമയം പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോവെന്നും സംശയമുണ്ട്.
Discussion about this post