മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും പേരുപറഞ്ഞ് ഭൂരിപക്ഷവിഭാഗങ്ങളുടെ എല്ലാ മുന്നേറ്റങ്ങളെയും സമുദായ പ്രസ്ഥാനങ്ങളുടെ ശാക്തീകരണശ്രമങ്ങളെയുംസംഘടിത മതശക്തികളും പുരോഗമന രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്ന് തകര്‍ത്തെറിഞ്ഞുവെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. മതേതരത്വവും സോഷ്യലിസവും ഉദ്‌ഘോഷിക്കേണ്ടത് ഭൂരിപക്ഷഹിന്ദുസമൂഹത്തിന്റെ ബാധ്യതയാണ്. എന്നാല്‍ ന്യൂനപക്ഷമതത്തിന്റെ പേരില്‍ രൂപംകൊണ്ട രാഷ്ട്രീയപാര്‍ട്ടികള്‍പോലും ഇവിടെ’മതേതരമാണ്. ന്യൂനപക്ഷ സമുദായ താല്‍പര്യം മാത്രമാണ് ഇവിടെ മതേതരത്വമെന്നും വെള്ളാപ്പള്ളി മലയാളത്തിലെ ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചു.
‘ഇന്ന് നമ്പൂതിരി മുതല്‍ നായാടിവരെ സംഘടിത മതങ്ങള്‍ ഒരുക്കിയപുത്തന്‍ സവര്‍ണ്ണ അധികാരവര്‍ഗ്ഗത്തിന് മുന്നില്‍ ഭിക്ഷയാജിച്ചുനില്‍ക്കേണ്ട രാഷ്ട്രീയ സാഹചര്യമാണിവിടെ. വോട്ടു ബാങ്ക് ഇല്ലാത്തതിനാല്‍ വിലപേശാന്‍അവര്‍ക്ക് കഴിയുന്നില്ല പ്രബല ജാതിവിഭാഗങ്ങള്‍ക്കുപോലും രക്ഷയില്ലാതെയായി. ഉദാഹരണത്തിന് നിലവിലുള്ള യുഡിഎഫ് ഭരണമുന്നണിയില്‍ ജനസംഖ്യയില്‍ 24 ശതമാനം വരുന്നഈഴവ വിഭാഗത്തിന് മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് ഉളളത്. ഇന്ന് ഹിന്ദുവിഭാഗങ്ങള്‍ക്ക് ജാതി പറഞ്ഞോ, മതം പറഞ്ഞോ വോട്ടു ചോദിക്കാന്‍ പറ്റില്ല. കാരണം അവര്‍ മതേതരക്കാരാണ്‍ സംഘടിത മതരാഷ്ട്രീയം കനിഞ്ഞുനല്‍കുന്ന സമദൂരമല്ലാതെ വോട്ടുബാങ്കിന്റെ രാഷ്ട്രീയം സ്വപ്‌നം കാണാന്‍പോലും അവകാശമില്ല? ഈ അവസ്ഥയാണ് സമത്വമുന്നേറ്റ യാത്രയിലൂടെനാം ചോദ്യം ചെയ്യുന്നത്.’-ലേഖനം പറയുന്നു.
ഹിന്ദുക്കള്‍ക്ക് മതേതരത്വം എന്തെന്ന് പറഞ്ഞുതരേണ്ട ആവശ്യവുമില്ലെന്ന് വെള്ളാപ്പള്ളി പറയുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സംഘടിത മതവോട്ടിനെ തൃപ്തിപ്പെടുത്താന്‍ ഹിന്ദു ഭൂരിപക്ഷത്തിന്റെ എല്ലാ ഏകീകരണശ്രമത്തെയും മതേതര വിരുദ്ധമായിപ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങളില്‍ ഭീതിപരത്തി, അവരുടെ വോട്ട് നേടാനുള്ള ഇടതുവലതു രാഷ്ട്രീയ മുന്നണികളുടെ പ്രചാരണതന്ത്രമാണ് കാണുന്നത്. കേരളത്തിലാണ് ഈ പ്രചാരണ തന്ത്രം കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എറെ ഗുണംചെയ്തത്. അതിന്റെ ബലിയാടാണ് ഇന്ന് നാമമാത്ര ‘ഭൂരിപക്ഷം അവകാശപ്പെടുന്ന ഹിന്ദുസമൂഹം. ജാതിപരമായ വിവേചനങ്ങളും വര്‍ണ്ണഅവര്‍ണ്ണഭേദങ്ങളും ഹിന്ദുവിന്റെ സാമൂഹ്യബോധത്തെതന്നെ വികലമാക്കിയെന്നും വെള്ളാപ്പള്ളി എഴുതുന്നു.
ഇടതുവലതു മുന്നണി രാഷ്ട്രീയം പരിശോധിച്ചാല്‍ ഹിന്ദുസമൂഹത്തില്‍പ്പെട്ടവര്‍ക്ക് പല സുപ്രധാന വകുപ്പുകളും അന്യമാണെന്ന് കാണാം. വിദ്യാഭ്യാസം, വ്യവസായം, വാണിജ്യം, സാമൂഹികക്ഷേമം, തദ്ദേശ സ്വയംഭരണം, റവന്യൂ, പൊതുമരാമത്ത് തുടങ്ങി സംസ്ഥാന ബജറ്റിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ന്യൂനപക്ഷത്തില്‍നിന്നുള്ള മന്ത്രിമാരാണ്. പട്ടികജാതിക്കാരന് പട്ടികജാതി വകുപ്പും, ഈഴവന് എക്‌സൈസ് വകുപ്പും സംവരണം ചെയ്തിട്ടുണ്ട്. വ്യവസായവും വാണിജ്യവും വിദ്യാഭ്യാസവുംഒന്നും നായര്‍, ഈഴവര്‍ തുടങ്ങി മറ്റു ഹിന്ദുനാമധാരികള്‍ക്ക് ലഭ്യമല്ല. ഇത്തരത്തില്‍ ഹൈറേഞ്ചുമുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റുവരെ ഹിന്ദു അവഗണയുടെവിവിധ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ദേശീയപാതാ വികസനം പോലും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ സദ്ധ്യമാകുമ്പോള്‍ ചില വിഭാഗങ്ങള്‍ക്ക്‌മേല്‍ക്കോയ്മയുള്ള മേഖലകളില്‍ സാധ്യമാകന്നില്ല. ഈ തരത്തില്‍ മതേതരത്വം മാത്രമല്ല, കൂടുംബാസൂത്രണം മുതല്‍ നഗരാസൂത്രണം വരെ ഹിന്ദുസമൂഹത്തിന്റെബാധ്യതയാണ്. ഈ അവസ്ഥ മാറണം. ന്യൂനപക്ഷ സമൂഹത്തിന് ലഭിക്കുന്ന മാന്യത ഭൂരിപക്ഷ മതവിശ്വാസികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാവണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു.
ഭൂരിപക്ഷ സമുദായ ഐക്യം നവോത്ഥാന പ്രക്രിയയുടെ തുടര്‍ച്ച മാത്രമാണെന്ന് വെള്ളാപ്പള്ളി എഴുതുന്നു. ‘അതു ഹിന്ദുസമൂഹത്തിന്റെആഭ്യന്തരകാര്യമാണ്.സംഘടിത ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരല്ല. മറിച്ച് അവരോടൊപ്പം സന്തോഷത്തോടെ ഭൂരിപക്ഷസമൂഹവും ജാതിഭേദങ്ങള്‍ മറന്ന് കടന്നു വരുമല്ലോ? രാഷ്ട്രീയ അന്ധകാരത്തിന്റെ ശക്തികള്‍ ഹിന്ദുഏകീകരണത്തെ ഭയന്ന് ഉയര്‍ത്തിവിടുന്ന വിലാപങ്ങള്‍ക്ക് അര്‍ഹിക്കുന്ന അവഗണനനല്‍കി തള്ളിക്കളയുകയാണ് വേണ്ടതെന്നും സമത്വ മുന്നേറ്റ യാത്ര കേരള രക്ഷയ്ക്ക് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ വെള്ളാപ്പള്ളി വിശദീകരിക്കുന്നു.
Discussion about this post