അഹമ്മദാബാദ് : കാമുകിയെ മൃഗീയമായ ശാരീരിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. സൂറത്തിലാണ് സംഭവം. നികുഞ്ച് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാളാണ് യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ഭാഗത്ത് മുളകുപൊടി തേച്ചുവെച്ചത്. അക്രമത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറെ കാലമായി ഇയാൾ യുവതിയെ കബളിപ്പിക്കുകയായിരുന്നു. താൻ വിവാഹിതനാണെന്നും ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണെന്ന വിവരം ഇയാൾ കാമുകിയിൽ നിന്ന് മറച്ചുവെച്ചിരുന്നു. എന്നാൽ സത്യം തിരിച്ചറിഞ്ഞ യുവതി ഇത് ചോദ്യം ചെയ്ത യുവതി ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഇതോടെയാണ് പട്ടേൽ യുവതിയെ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്.
കാമുകിയെ കേബിൾ വയർ കൊണ്ട് അടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത ഇയാൾ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ മുളക് തേച്ചു. തുടർന്ന് നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി.
ഗുരുതര പരിക്കുകളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് പോലീസ് ഇക്കാര്യം അറിഞ്ഞത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post