അലഹബാദ്: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്കെതിരെ ഉത്തര്‍പ്രദേശിലെ പ്രാദേശിക കോടതിയില്‍ മാനനഷ്ടക്കേസ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഇന്ത്യാ സന്ദര്‍ശനത്തിനിടെ മതസഹിഷ്ണുതയെക്കുറിച്ച് ഒബാമ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്.യു.പിയിലെ അഭിഭാഷകനായ സുശീല്‍കുമാറാണ് കോടതിയില്‍ കേസ് നല്‍കിയത്.
ഒബാമയുടെ പരാമര്‍ശം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമേല്‍പിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒബാമക്കെതിരെ സെക്ഷന്‍ 500 പ്രകാരം കേസെടുത്ത് സമന്‍സ് അയക്കണമെന്നും സുശീല്‍കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post