റായ്പൂർ: ഛത്തീസ്ഗഡിൽ ശക്തമായി കാറ്റ് വീശിയതിനെ തുടർന്ന് ജവാന്മാർക്ക് പരിക്കേറ്റു. ബസ്തർ ജില്ലയിലെ സേദ്‌വ ഗ്രാമത്തിലായിരുന്നു സംഭവം. 11 സിആർപിഎഫ് ജവാന്മാർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സിആർപിഎഫ് 241ാം ബറ്റാലിയനിലെ അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഗ്രാമത്തിലെ വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി ജവാന്മാർ ക്യാമ്പ് ചെയ്തിട്ടുണ്ട്. ഈ സ്ഥലത്ത് കൊടുങ്കാറ്റിന് സമാനമായ ശക്തമായ കാറ്റ് വീശിയടിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി വീശി അടിച്ച കാറ്റിൽ ക്യാമ്പ് തകർന്നു. സീലിംഗും മറ്റും ഇളകി വീണാണ് ജവാന്മാർക്ക് പരിക്കേറ്റത്. മിനിറ്റുകൾക്ക് ശേഷം കാറ്റ് ശമിച്ചതിനെ തുടർന്ന് ജവാന്മാരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. എല്ലാവരും സമീപത്തെ ബറ്റാലിയൻ ആശുപത്രികളിലാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം കാറ്റിൽ ക്യാമ്പ് പൂർണമായി തകർന്നു. ക്യാമ്പ് പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
Discussion about this post