തിരുവനന്തപുരം : പരീക്ഷാ ഫലം വന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയൻകീഴ് ആണ് സംഭവം. ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് മരിച്ചത്. മരിക്കാനുണ്ടായ കാരണം വ്യക്തമല്ല.
കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പെൺകുട്ടിക്ക് എല്ലാ വിഷയത്തിലും A+ ഉണ്ടായിരുന്നു. തുടർന്ന് വിജയിച്ച കുട്ടികളെല്ലാം ചേർന്ന് സ്‌കൂളിലേക്ക് പോയി. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ വൈകുന്നേരത്തോടെയാണ് ആത്മഹത്യ ചെയ്തത്.
പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ












