മലപ്പുറം: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊണ്ടോട്ടി ഐക്കരപ്പടിക്ക് സമീപം ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് അഞ്ച് പേര് മരിച്ചു. 25 പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.
മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികളായ സൂര്യ (13), ശശികല (42), ദേവി (62), രവീന്ദ്രന് (54) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 3.45നായിരുന്നു അപകടം. സേലത്തുനിന്നും കണ്ണൂരിലേക്ക് മടങ്ങുന്ന വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബൈക്ക് യാത്രികരെ രക്ഷിക്കാനുള്ളശ്രമത്തിനിടെ നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരങ്ങള്‍ക്കായി പോലീസ് കണ്ട്രോള് റൂം തുറന്നിട്ടുണ്ട്- 0483 2734998, 9497987163, 9497980659.
Discussion about this post