ജമ്മു: ജമ്മു നഗരത്തിലെ തലബ് തില്ലോ നഗറില്‍ താമസിയ്ക്കുന്ന കുടുംബത്തിന് ഒക്ടോബര്‍ മാസത്തിലെ കറണ്ട് ബില്ല് 39 കോടി രൂപ. പുരണ്‍ നഗര്‍ സ്വദേശി രാം കൃഷ്ണയ്ക്കാണ് കനത്ത ബില്ല് വന്നത്. ബില്ലിംഗ് സോഫ്റ്റ്‌വെയറിന്റെ തകരാറാണെന്നും ഉടന്‍ പരിഹാരമാകുമെന്നും പവര്‍ ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (പി.ഡി.ഡി) അറിയിച്ചു.
ബില്ലുകള്‍ തയ്യാറാക്കുന്ന സോഫ്റ്റ്‌വെയറിനാണ് തകരാറെന്ന് പി.ഡി.ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷയം ശ്രദ്ധയില്‍ പെട്ടെന്നും എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Discussion about this post