ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതോടെ ശുദ്ധീകരണപ്രവർത്തനവുമായി പാർട്ടി അംഗങ്ങൾ രംഗത്ത്. ഗോമൂത്രം ഉപയോഗിച്ചാണ് വിധാൻ സൗധയെ കോൺഗ്രസ് നേതാക്കൾ ശുദ്ധീകരിച്ചത്.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കർണാടകയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ വിധാന സൗധ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്നു. ‘വിധാൻ സൗധ വൃത്തിയാക്കാൻ ഞങ്ങൾ ചില കാര്യങ്ങളുമായി വരും. ശുദ്ധീകരണത്തിനായി എന്റെ പക്കൽ കുറച്ച് ഗോമൂത്രം ഉണ്ട്,’ ശിവകുമാർ പറഞ്ഞു. ബിജെപിയുടെ ഭരണകാലത്ത് നിയമസഭ അഴിമതിയാൽ മലിനമായെന്നും ശിവകുമാർ ആരോപിച്ചിരുന്നു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ, സിദ്ധരാമയ്യ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ എട്ട് കോൺഗ്രസ് നേതാക്കളും ശനിയാഴ്ച കർണാടകയിൽ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 24 മന്ത്രിമാരെ പാർട്ടി ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.
Discussion about this post