കൊച്ചി: എറണാകുളത്ത് പാരമ്പര്യ വൈദ്യൻ ചമഞ്ഞ് പൈൽസിന് ചികിത്സ നൽകിക്കൊണ്ടിരുന്ന പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ദിഗംബർ എന്നയാളാണ് പിടിയിലായത്. ഇയാൾക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലെന്നും ക്ലിനിക്കിൽ വച്ച് ശസ്ത്രക്രിയവരെ നടത്തിയിരുന്നതായും കണ്ടെത്തലിൽ വ്യക്തമായി.മട്ടുമ്മലിലായിരുന്നു. ഇയാളുടെ ക്ലിനിക്ക്. എംബിബിഎസ് ഡോക്ടറുടേതെന്ന പോലെയായിരുന്നു ക്ലിനിക്ക്.അലോപ്പതി മരുന്നുകൾക്കൊപ്പം ഡോക്ടറുടെ നെയിംബോർഡും ഉണ്ടായിരുന്നു.
നാട്ടിൽ പാരമ്പര്യ ചികിത്സ നടത്തുന്ന കുടുംബത്തിൽ പെട്ടയാളാണ്. രോഗികളെത്തിയാൽ ചികിത്സിക്കും മുമ്പ് പശ്ചിമ ബംഗാളിലെ ഗുരുവിനെ വിളിക്ക് രോഗ ലക്ഷണങ്ങൾ പറഞ്ഞുകൊടുക്കും. ഈ ഗുരുവിന്റെ നിർദ്ദേശ പ്രകാരമാണ് പിന്നീടുള്ള ചികിത്സ. പാരമ്പര്യ മരുന്നുകൾക്കൊപ്പം ഓൺലൈനിൽ വരുത്തുന്ന അലോപതി മരുന്നുകളും രോഗികൾക്ക് നൽകുന്നുണ്ടായിരുന്നു.
ആൻറിബയോട്ടിക് ഗുളികകളടക്കം ഇയാൾ എഴുതി നൽകാറുണ്ട്.ഡോക്ടറുടെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനായി കൊച്ചിയിലെ ഒരു സുഹൃത്തിന് ഇയാൾ പണം നൽകി കാത്തിരിക്കുകയായിരുന്നു പ്രതി. \ദിഗംബർ കഴിഞ്ഞ കുറേ മാസങ്ങളായി മട്ടുമ്മലിൽ ക്ലിനിക് നടത്തി വരികയായിരുന്നു എന്ന് പോലീസ് പറയുന്നു.
Discussion about this post