ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ ആറ് മരണം. 11 പേർക്ക് പരിക്കേറ്റു. കിഷ്ത്വാർ ജില്ലയിലെ ദംഗ്ദുരുവിൽ രാവിലെയോടെയായിരുന്നു സംഭവം.
പക്കൽ ദൂൽ പവർ പ്രൊജക്ടിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ട്രക്ക് എതിരെ വന്ന ക്രൂയിസറുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന.









