ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാബാദിലാണ് സംഭവം. ഇമ്രാൻ മൻസൂരി എന്നയാളാണ് പിടിയിലായത്. രാഹുൽ ഗുജ്ജാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ, പ്രണയം നടിച്ച് ഹിന്ദു പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാനാണ് ശ്രമിച്ചത്.
രാഹുൽ ഗുജ്ജാർ എന്ന പേരിൽ ഇയാൾക്ക് വ്യാജ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിലൂടെയാണ് ഇയാൾ പ്ലസ് ടു വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയക്കെണിയിലാക്കിയ ശേഷം കണ്ടുമുട്ടാൻ തീരുമാനിച്ചു. ബുദ്ധ് ബസാറിലുള്ള ഹോട്ടലിൽ വെച്ച് കാണാനാണ് ഇരുവരും തീരുമാനിച്ചത്.
ഹോട്ടലിലെത്തിയ കമിതാക്കളെ കണ്ട് മാനേജർക്ക് സംശയം തോന്നിയതോടെയാണ് യുവാവിന്റെ ഐഡി കാർഡ് പരിശോധിച്ചത്. ഇമ്രാന്റെ പേരിലുളള ഐഡി കാണിച്ചതോടെ പെൺകുട്ടിക്ക് സംശമായി. എന്നാൽ ഇത് തന്നെ ആരും തിരിച്ചറിയാതിരിക്കാൻ വേണ്ടി ചെയ്തതാണെന്ന് പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ മാനേജറുടെ സംശയം ഇരട്ടിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഇയാൾ കണ്ടെത്തി.
തുടർന്ന് മാനേജരാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മുസ്ലീമാണെന്നും ഹിന്ദു യുവാവ് ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും കണ്ടെത്തി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് പോക്‌സോ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
Discussion about this post