രാജാക്കാട്: വിവാഹ വാഗ്ദാനം നൽകി അൻപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്താറുകാരൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻ.ആർ. സിറ്റി കൊല്ലംപറമ്പിൽ പി.സുരേഷാണ് അറസ്റ്റിലായത്. പുതുപ്പള്ളി ഭാഗത്ത് നിന്ന് കോട്ടയം ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സുരേഷിന്റെ രോഗിയായ ഭാര്യയെ പരിചരിക്കാനായി എത്തിയ സ്ത്രീയെ ആണ് പീഡിപ്പിച്ചത്. ഇവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സുരേഷിനെ റിമാൻഡ് ചെയ്തു.












