കൊൽക്കത്ത: തെന്നിന്ത്യൻ നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിനിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് വധു. 60 കാരനായ താരത്തിന്റെ രണ്ടാം വിവാഹമാണിത്.
കൊൽക്കത്തയിൽ രഹസ്യമായി നടന്ന ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.”എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽവെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സൽക്കാരവും നടത്തിയെന്ന് ആശിഷ് പറഞ്ഞു
ക്രീം നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ആശിഷിന്റെ വിവാഹവേഷം. വെള്ള കസവ് സാരിയാണ് രൂപാലി ധരിച്ചിരുന്നത്. കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. തുടർന്ന് വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു.നടി രജോഷിയെ ആയിരുന്നു ആശിഷ് നേരത്തെ വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിൽ ആർത് എന്നൊരു മകനുണ്ട്.








