ഡല്‍ഹി: ബാങ്കുവായ്പ കരുതിക്കൂട്ടി തിരിച്ചടയ്ക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ ബാങ്കുകള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റിസര്‍വ് ബാങ്ക് നേരത്തേതന്നെ ഇതര ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടം കൂടിവരികയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5.20 ശതമാനമായിരുന്നു കിട്ടാക്കടം. ജൂണില്‍ അത് 6.03 ശതമാനമായി. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പൊതുമേഖലാബാങ്ക് മേധാവികളുമായി അരുണ്‍ ജെയ്റ്റ്‌ലി ചര്‍ച്ച ചെയ്തു.
Discussion about this post