തന്റെ ഭാര്യയെ കാണാൻ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് സൈക്കിൾ ചവിട്ടിയ ഒരാളുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. പ്രണയത്തിന് അതിരുകളോ വരുമ്പോ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ഇന്ത്യൻ-സ്വീഡിഷ് ദമ്പതികളുടെ ജീവിതം. ഇന്ത്യൻ കലാകാരനായ പ്രദ്യുമ്‌ന കുമാർ മഹാനന്ദിയയും സ്വീഡിഷ് വനിതയായ ഷാർലറ്റുമാണ് കഥയിലെ നായകനും നായികയും.
ഒരു ഇൻസ്റ്റഗ്രാം പേജിലാണ് ഇവരുടെ പ്രണയകഥ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ” മിടുക്കനായ ഒരു കലാകാരനായിരുന്നു പ്രദ്യുമ്‌ന കുമാർ മഹാനന്ദിയ. 19 വയസ്സുള്ള വിദ്യാർത്ഥിനിയായ ഷാർലറ്റുമായി അവൻ പരിചയത്തിലായി. 1975ൽ അവന്റെ കലാസൃഷ്ടികൾ മേടിക്കാൻ വേണ്ടി മാത്രം അവൾ ഒരു യാത്ര നടത്തി. ഈ ഡൽഹിയിലെ ഒരു ആർട്‌സ് കോളേജ് വിദ്യാർത്ഥിയായിരുന്നു പ്രദ്യുമ്‌ന. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലായി. വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഷാർലറ്റിന് സ്വീഡനിലേക്ക് മടങ്ങേണ്ടിവന്നു, പ്രദ്യുമ്‌നന് അവളോടൊപ്പം പോകാനും കഴിഞ്ഞില്ല. പഠനം പൂർത്തിയാക്കിയ ശേഷം അവളോടൊപ്പം വരാമെന്നായിരുന്നു പ്രദ്യുമ്‌നയുടെ വാഗ്ദാനം.
ഒരു വർഷത്തിന് ശേഷം ഷാർലറ്റിനെ കാണാൻ പദ്ധതി ഇട്ടെങ്കിലും, യാത്രയ്ക്കുള്ള പണം പ്രദ്യുമ്‌നയുടെ കയ്യിൽ ഇല്ലായിരുന്നു. ഒടുവിൽ കയ്യിലുള്ളതെല്ലാം വിറ്റ് പ്രദ്യുമ്‌ന ഒരു സൈക്കിൾ വാങ്ങി. ഈ സൈക്കിളിലായിരുന്നു സ്വീഡനിലേക്കുള്ള അവന്റെ യാത്ര. ദിവസവും 70 കിലോമീറ്റർ ചവിട്ടും. അങ്ങനെ നാല് മാസവും മൂന്ന് മാസവും എടുത്ത് പ്രദ്യുമ്‌ന സ്വീഡനിലെത്തി. തന്റെ പ്രണയിനിയെ കണ്ടുമുട്ടുകയും ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. രണ്ട് കുട്ടികളോടൊപ്പം ദമ്പതികൾ ഇപ്പോൾ സ്വീഡനിലാണ് താമസിക്കുന്നതെന്നും” കുറിപ്പിൽ പറയുന്നു.












