ശ്രീനഗർ : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം. വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊന്നു. ഉധംപൂർ സ്വദേശിയായ ദീപുവാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ ആനന്ദ്നാഗ് ജില്ലയിലാണ് സംഭവം. ജംഗ്ലാത്ത് മണ്ടിക്ക് സമീപമുള്ള സ്വകാര്യ സർക്കസ് കമ്പനിയിൽ പ്രവർത്തിക്കുകയായിരുന്നു ദീപു.
വെടിയേറ്റ ദീപുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











