തൃശൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. മലപ്പുറം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നുസ്രത്ത് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമാണ് തട്ടിപ്പ് നടത്തിയത്. മലപ്പറം സ്വദേശിനിയായ യുവതിയുടെ കൈയ്യിൽ നിന്ന് ഇവർ രണ്ടര ലക്ഷം രൂപ കൈക്കലാക്കി എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയുടെ വീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയത്. അതേസമയം അന്വേഷണം ആട്ടിമറിക്കാൻ ഡിവൈഎസ്പി ശ്രമിക്കുന്നു എന്ന് നേരത്തെ പരാതികളും ഉയർന്നിരുന്നു.












