ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയായ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം നടത്തി പ്രതി സാഹിൽ. നിരവധി ആളുകൾ നോക്കി നിൽക്കുമ്പോഴാണ് സാഹിൽ പെൺകുട്ടിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. 22 തവണ കുത്തിയ ഷേം തലയിൽ സിമന്റ് സ്ലാബ് കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. ചെയ്ത കാര്യത്തിൽ തനിക്ക് കുറ്റബോധമില്ലെന്നാണ് പ്രതി ഇപ്പോൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്.
പെൺകുട്ടിയുമായി മൂന്ന് വർഷത്തിലായി പ്രണയത്തിലായിരുന്നുവെന്നും, ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ”കുറച്ച് കാലമായി അവൾ തന്നെ അവഗണിക്കുകയായിരുന്നു. അകലം പാലിച്ചില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ തലേദിവസവും വഴക്ക് ഉണ്ടായിരുന്നു. മറ്റൊരാളുമായി പെൺകുട്ടി ബന്ധം സ്ഥാപിക്കുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നും” സാഹിൽ പോലീസിനോട് പറഞ്ഞു.
അതേസമയം കൊലപാതകം നടന്ന് 25 മിനിട്ടോളം സമയം പെൺകുട്ടിയുടെ മൃതദേഹം തെരുവിൽ തന്നെ കിടന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ഭിത്തിയോട് ചേർത്ത് നിർത്തിയശേഷം തുടരെ കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടിയുടെ ശരീരത്തിൽ 34 മുറിവുകൾ ഉണ്ടെന്നും, തലയോട്ടി പൊട്ടിയതായും പോലീസ് വ്യക്തമാക്കി.
Discussion about this post