കൊച്ചി: നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദന അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർ പരിശോധനകളിലാണ് കരൾ രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സിനിമാ താരങ്ങളും സുഹൃത്തുക്കളും സമൂഹമാദ്ധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു.
ചികിത്സ തുടരുന്നതിനിടെയാണ് വിയോഗം. മഹേഷിന്റെ പ്രതികാരം, ഷെഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്.
Discussion about this post