സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട. എൽജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വൻ തിരിച്ചടിയാവുന്ന ബില്ലിൽ പ്രസിഡന്റ് യൊവേറി മുസെവനി ഒപ്പിട്ടു. സ്വവർഗരതിക്കെതിരെ ജീവപര്യന്തവും വേണ്ടി വന്നാൽ വധശിക്ഷയും നടപ്പാക്കുന്നതാണ് നിയമം.ഒരു വ്യക്തി സ്വവർഗസ്‌നേഹിയാണെന്ന് തിരിച്ചറിയപ്പെട്ടാൽ അയാളെ ക്രിമിനലായി കാണില്ല, പക്ഷേ നിയമത്തിലുൾപ്പെടുത്തി ശിക്ഷിക്കുമെന്ന വാദമാണ് നിയമഭേദഗതിയിലുള്ളത്. ഒന്നിലേറെത്തവണ നിയമം ലംഘിക്കുന്നവരെ വധശിക്ഷയ്ക്കു വിധേയമാക്കുമെന്ന സൂചനയും നിയമത്തിലുണ്ട്.
രാജ്യത്തെ പരമ്പരാഗതവും സാംസ്‌കാരികവുമായ മൂല്യങ്ങളെ തകർക്കുന്നതാണ് സ്വവർഗരതിബന്ധങ്ങളെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനിർമാണം. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുകയും അത്തരത്തിലുള്ളവരെ സഹായിക്കുകയും ഗൂഢാലോചനയിൽ ഏർപ്പെടുകയും ചെയ്യുന്നവർ പുതിയ നിയമപ്രകാരം ശിക്ഷിക്കപ്പെടും.
പുതിയ സ്വവർഗരതി വിരുദ്ധ നിയമത്തിൽ ഒപ്പുവെച്ചതിന് ഉഗാണ്ട പ്രസിഡന്റ് യോവേരി മുസെവേനിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച വിമർശിക്കുകയും അത് ”സാർവത്രിക മനുഷ്യാവകാശങ്ങളുടെ ദാരുണമായ ലംഘനം” എന്ന് വിളിക്കുകയും ചെയ്തു. ഇത് ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ കിഴക്കനാഫ്രിക്കൻ രാജ്യങ്ങൾക്ക് നൽകുന്ന പിന്തുണയും നിക്ഷേപവും നിർത്തലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Discussion about this post