ഡല്‍ഹി: രാജ്യത്ത് അരാജകത്വം നിലനില്‍ക്കുന്നെന്ന് പറഞ്ഞ ബോളിവുഡ് താരം അമീര്‍ ഖാനെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാറിനേയും മോദിയേയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിന് പകരം ജനങ്ങളെ അസ്വസ്ഥരാക്കുന്നത് എന്താണെന്ന് പഠിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനങ്ങളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. ഭീഷണിപ്പെടുത്തിയോ കുറ്റപ്പെടുത്തിയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
അമീറിന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയതായുള്ള കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് രാഹുല്‍ അമീര്‍ഖാന് പിന്തുണയുമായെത്തിയത്. ലോകമാകെയുള്ള ജനങ്ങളും ഇന്ത്യയിലെ ജനങ്ങളും പറയുന്ന കാര്യമാണ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ മുന്‍പാകെ അമീര്‍ പറഞ്ഞതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് സിങ്‌വി പറഞ്ഞിരുന്നു.
Discussion about this post