തിരുവനന്തപുരം : സംസ്ഥാന പോലീസ് തലപ്പത്ത് സമഗ്ര മാറ്റം വരുത്തി. പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ഖ് ദർവേസ് സാഹിബിനെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പോലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈം ബ്രാഞ്ച് മേധാവിയായി ചുമതലയേൽക്കും.
എച്ച് വെങ്കിടേഷിന് ചുമതലയുണ്ടായിരുന്നു ബറ്റാലിയൻറെ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നൽകാനാണ് സാധ്യത. കെ പത്മകുമാർ, ഷെയ്ഖ് ദർവേസ് സാഹിബ് എന്നിവർക്ക് ഡിജിപിയായി സ്ഥാനകയറ്റം നൽകിയാണ് നിയമനം. വരും ദിവസങ്ങളിൽ പോലീസ് വകുപ്പിൽ ഇനിയും കൂടുതൽ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് വിവരം. ജില്ല പൊലീസ് മേധാവിമാർക്കും മാറ്റമുണ്ടാകും.
Discussion about this post