ശ്രീനഗര്‍: ഭീകരരെ വധിച്ചതില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ വീടിന് മുന്നില്‍ പ്രതിഷേധം. അനന്തനാഗ് ജില്ലയിലെ കുടുംബവീട്ടിന് നേരെ കല്ലേറും വീടിന് സമീപം ആളുകള്‍ പാക് പതാകയും സ്ഥാപിച്ചു. പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്താണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത്.
പൊലീസാണ് പിന്നീട് പതാക മാറ്റിയത്. മരിച്ച ഭീകരരുടെ സംസ്കാര ചടങ്ങില്‍ പ്രദേശവാസികളായ നൂറോളം പേര് പങ്കെടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസം പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു.
Discussion about this post