റായ്ഗഡ്: യുവതിയെ പങ്കാളി ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് നൽകി കൊലപ്പെടുത്തിയെന്ന ആരോപണവുമായി കുടുംബം. ചത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഗർഭിണിയായ യുവതി. െകൊലപ്പെടുത്തിയത്.
സമീർ ഹസൻ എന്ന ഡാനിഷിനെതിരെയാണ് യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ സഹോദരി ലൗ ജിഹാദിന് ഇരയായതായി സഹോദരൻ ആരോപിച്ചു. പ്രണയം നടിച്ച് തന്റെ സഹോദരിയെ സ്വന്തമാക്കിയെന്നും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെന്നും സഹോദരൻ ആരോപിച്ചു.
ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ചാൽ മാത്രമേ കുഞ്ഞിനെ പ്രസവിക്കാൻ അനുവദിക്കൂ എന്ന് ഡാനിഷ് പറഞ്ഞതായി സഹോദരൻ പറഞ്ഞു. മതം മാറാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് സഹോദരിയെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു. ഗർഭച്ഛിദ്രമരുന്ന് അമിത അളവിൽ കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.
Discussion about this post