ഡല്‍ഹി: ചിലര്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും മറ്റ് ചിലര്‍ അതിന് കീഴ്‌പ്പെടുകയും ചെയ്യുകയാണെന്ന് കേന്ദ്ര പാര്‍ലമെന്രറികാര്യ മന്ത്രി വെങ്കയ്യ നായിഡു. മോദിയുടെ പ്രതിഛായ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയുടെ പ്രതിഛായയാണ് തകര്‍ക്കുന്നതെന്നും നായിഡു പറഞ്ഞു.
ചില ഒറ്റപ്പെട്ട സംഭവങ്ങളെ അതിരൂക്ഷമായ പ്രശ്‌നങ്ങളാക്കി മാറ്റിയിരിക്കുകയാണെന്ന് ദാദ്രി സംഭവത്തെ ഉദ്ദേശിച്ചുകൊണ്ട് നായിഡു പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട ഈ വിഷയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ പഴിക്കുകയാണ്. ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്നുവരുന്നത് ദഹിക്കാത്ത ചിലരാണ് ഇതിനു പിന്നില്‍. മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് അവരെന്നും നായിഡു ആരോപിച്ചു.
ഇന്ത്യയിലെ സ്ഥിതി മറ്റ് ഏത് രാഷ്ട്രത്തെക്കാളും മികച്ചതാണ്. ഏറെ സഹിഷ്ണുതയുള്ളത് ഇന്ത്യയിലാണ്. സഹിഷ്ണുതയുള്ളവരാണ് ഇന്ത്യയിലെ ജനങ്ങള്‍. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ ലഹളകള്‍ കുറഞ്ഞു. സാധാരണക്കാരായ ജനങ്ങളെ നക്‌സലേറ്റുകള്‍ കൊന്നൊടുക്കുന്ന സംഭവങ്ങളും അതിക്രമങ്ങളും കുറഞ്ഞിട്ടുണ്ടെന്നും വെങ്കയ്യ നായിഡു സൂചിപ്പിച്ചു.
Discussion about this post