രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നെന്ന ബോളിവുഡ് താരം അമീര്‍ ഖാന്റെ പരാമര്‍ശത്തെ എതിര്‍ത്ത് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുള്‍ മുസ്ലിമീന്‍ സംഘടന നേതാവ് അസദുദ്ദിന്‍ ഒവൈസി. മുസ്ലിങ്ങള്‍ ഇന്ത്യ വിടില്ലെന്നും ഇന്ത്യക്കാരനെന്ന അഭിമാനത്തോടെ തന്നെ ഇവിടെ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിങ്ങള്‍ സംഘപരിവാറുകള്‍ പോലുള്ള ഫാസിസ്റ്റ് രാഷ്ട്രീയങ്ങള്‍ക്ക് കീഴടങ്ങില്ല. പക്ഷേ ഇന്ത്യന്‍ ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടരും- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എനിക്ക് ഒരു സിനിമാ താരത്തിന് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. ഫാസിസ്റ്റ് സംഘടനകള്‍ക്ക് കീഴടങ്ങില്ലെന്നും മുസ്ലിങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post