കാസര്‍കോട്: ബസ് അപകടങ്ങള്‍ക്ക് കാരണം പ്രേതബാധയാണെന്ന് പറഞ്ഞ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രഹസ്യ പൂജ. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് ബാധ ഒഴിപ്പിക്കല്‍ പൂജ നടത്തിയത്.
ജില്ലാ ട്രാന്‍പോര്‍ട്ട് ഓഫീസറുടെ സാന്നിധ്യത്തിലാണ് പൂജ നടത്തിയത്. ബസ്സപകടങ്ങള്‍ക്ക് കരാണം പ്രേതബാധയാണെന്ന് ഒറു വിഭാഗം ജീവനക്കാരുടെ വാദം. ഇതേത്തുടര്‍ന്നാണ് അര്‍ധരാത്രി പൂജ നടത്തിയത്.
കാസര്‍കോട് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ ജോത്സ്യനെ കണ്ടിരുന്നു. പ്രേതബാധയാണ് അപകടങ്ങള്‍ക്ക് കാരണം എന്ന് ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പൂജ.
പൂജ നടത്താന്‍ നേതൃത്വം നല്‍കിയത് സിഐടിയു ജീവനക്കാരുള്‍പ്പടെയുള്ളവരാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിഐടിയു യൂണിയന്‍ ശക്തമായ ഡിപ്പോയാണ് കാസര്‍ഗോഡേത്.
സിഐടിയു വിന്റെ കൂടെ പങ്കാളിത്വത്തില്‍ നടന്ന പ്രേതബാധ ഒഴിവാക്കല്‍ പൂജ അവരുടെ കപട നിലപാടാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. പൂജയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയുള്ളവര്‍ കെഎസ്ആര്‍ടിസിയിലെ സിഐടിയു അനുകൂല യൂണിയനില്‍ പെട്ടവരാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു.
Discussion about this post