തിരുവനന്തപുരം : എഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28891 നിയമലംഘനങ്ങൾ. രാവിലെ 8 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെൽമെറ്റും സീറ്റ്‌ബെൽറ്റും അമിതവേഗവും ഉൾപ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
ഇന്ന് രാവിലെ മുതലാണ് എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. 4778 നിയമലംഘനങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്, ആകെ 545 നിയമലംഘനങ്ങൾ. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയയ്ക്കും.
എഐ ക്യാമറ പ്രവർത്തനമാരംഭിച്ച് ആദ്യം ദിവസം ട്രാക്കിഫ് നിയമലംഘനങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകൾ പ്രവർത്തിക്കും.
Discussion about this post