കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്‌കാരചടങ്ങുകൾ ഇന്ന് നടക്കും. ഇന്നലെ പുലർച്ചെ 4.30ന് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം വീട്ടിൽ എത്തിക്കും. 10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്‌കൂളിലും തുടർന്ന് 11 മണിക്ക് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ഉച്ചയ്ക്ക് 2.30ന് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ജനിച്ച് വളർന്നത് കൊല്ലത്ത് ആണെങ്കിലും ആറ് വർഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസം ആയിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ മറ്റുള്ളവരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post