സാരി ധരിച്ചതിന് ബോഡി ഷെയിമിംഗ് നടത്തിയവർക്ക് ചുട്ട മറുപടി നൽകി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. യുബിസിയിൽ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകൾ പങ്കുവെച്ചപ്പോഴാണ് മോശം കമന്റുകളുമായി ആളുകൾ എത്തിയത്.
നിങ്ങൾ സാരി മാറ്റി പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു കമന്റ്. നീളത്തേയ്ക്കാൾ വീതിയുള്ള ആൾക്ക് സാരി ചേരില്ല. പാശ്ചാത്യ വസ്ത്രങ്ങളായ പാവാടയും ടോപ്പും ധരിച്ചൂടെ എന്നും വിമർശകൻ അഭിപ്രായപ്പെട്ടു.
എന്നാൽ ഇതിന് ഭാഗ്യ സുരേഷ് നല്ല മറുപടി കൊടുക്കുകയായിരുന്നു. ”ആരും ചോദിക്കാതെ വിലയേറിയ അഭിപ്രായം അറിയിച്ചതിന് നന്ദി. എന്റെ വീതിയെയും നീളത്തെയും കുറിച്ച് താങ്കൾ ആശങ്കപ്പെടേണ്ട. എനിക്ക് യോജിച്ചത് എന്ന് തോന്നുന്നത് ഞാൻ ഇനിയും ധരിക്കും.
പാശ്ചാത്യരെപ്പോലെ ഇടപെടാൻ നിർബന്ധിതരാകുന്ന ഒരു രാജ്യത്ത് എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തിൽ കേരള സാരിയാണ് എന്റെ ബിരുദദാന ചടങ്ങിൽ ഞാൻ ധരിക്കാൻ ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശരീരത്തെയും വസ്ത്രങ്ങളെയും പറ്റി ആശങ്കപ്പെടാതെ സ്വന്തം കാര്യം നോക്കൂ” എന്നും ഭാഗ്യ സുരേഷ് പറയുന്നു.
Discussion about this post