ആലപ്പുഴ: പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വന്തം അമ്മ സുനന്ദയെയും മഹേഷ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. മഹേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനൊപ്പമായിരുന്നു താമസമെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ വെട്ടേറ്റ് സോഫയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നക്ഷത്രയെ കണ്ടു. നിലവിളിച്ചുക്കൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് പിന്തുടർന്ന് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
Discussion about this post