Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

by Brave India Desk
Oct 14, 2026, 05:50 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ മധ്യനിര ബാറ്റർമാർ സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കണമെന്നും 260–270 റൺസ് നേടണമെന്ന മുൻകൂട്ടിയുള്ള ലക്ഷ്യത്തോടെ ബാറ്റ് ചെയ്യരുതെന്നും മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. അമിതമായി ആക്രമിച്ച് കളിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ ബുധനാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇൻഡോറിൽ നടന്ന മൂന്നാം മത്സരത്തിൽ 14 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. എന്നാൽ ആ മത്സരത്തിൽ 115 റൺസിന് ഒരു വിക്കറ്റ് എന്ന മികച്ച നിലയിൽ നിന്ന് 169 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് തകർന്ന മധ്യനിരയുടെ പ്രകടനം ആശങ്കയുണ്ടാക്കിയിരുന്നു. ഒടുവിൽ ഇന്ത്യ 223 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അഭിഷേക് ശർമ 30 പന്തിൽ 69 റൺസുമായി ടോപ് സ്കോററായി.

Stories you may like

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ബാറ്റർമാർ ഓരോ വിക്കറ്റ് നഷ്ടപ്പെടുമ്പോഴും ചെറിയ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പൂജാര നിർദേശിച്ചു. ടി20യിൽ അഞ്ചും പത്തും പതിനഞ്ചും റൺസിന്റെ കൂട്ടുകെട്ടുകൾ പോലും നിർണായകമാണെന്നും അടുത്ത വിക്കറ്റ് വീഴുന്നത് വൈകിപ്പിക്കാൻ ഇത്തരം കൂട്ടുകെട്ടുകൾ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിച്ചിന്റെയും സാഹചര്യങ്ങളുടെയും സ്വഭാവം മനസ്സിലാക്കിയ ശേഷം മാത്രമേ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാവൂ എന്നും പൂജാര വ്യക്തമാക്കി.

മികച്ച തുടക്കം ലഭിക്കുമ്പോൾ മധ്യനിര ബാറ്റർമാർക്ക് എത്ര റൺസ് നേടണമെന്ന കാര്യത്തിൽ സമ്മർദമുണ്ടാകാറുണ്ട്. എന്നാൽ 260–270 റൺസ് എന്ന ലക്ഷ്യത്തിൽ അമിതമായി ശ്രദ്ധിച്ചാൽ അനാവശ്യ ഷോട്ടുകൾ കളിക്കാനും വിക്കറ്റുകൾ നഷ്ടപ്പെടുത്താനും സാധ്യതയുണ്ടെന്ന് പൂജാര പറഞ്ഞു. ആദ്യ 15 ഓവർ വരെ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യുകയും അവസാന അഞ്ച് ഓവറിൽ വിക്കറ്റുകൾ കൈവശമുണ്ടെങ്കിൽ പരമാവധി റൺസ് നേടാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റാഞ്ചിയിൽ നടന്ന മത്സരത്തിൽ 249 റൺസ് നേടിയിട്ടും ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെ തടയാനായിരുന്നില്ല. ഇതോടെ ഇന്ത്യൻ ബൗളിങ് നിരയുടെ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇൻഡോറിൽ 223 റൺസ് വിജയകരമായി പ്രതിരോധിച്ചതോടെ ബൗളർമാരിൽ മാത്രമല്ല, ബാറ്റർമാരിലും ആത്മവിശ്വാസം വർധിച്ചിട്ടുണ്ടാകുമെന്ന് പൂജാര വിലയിരുത്തി. 220 റൺസ് പോലും പ്രതിരോധിക്കാൻ കഴിയുന്ന ബൗളിങ് നിര ഇന്ത്യക്കുണ്ടെന്ന തിരിച്ചറിവ് ബാറ്റർമാർക്ക് ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ബാറ്റിങ് ആദ്യം ലഭിക്കുമ്പോഴെല്ലാം 250–260 റൺസ് നേടണമെന്ന നിർബന്ധം വേണ്ടെന്നും പൂജാര കൂട്ടിച്ചേർത്തു.

Tags: Ind Vs WIPUJARA
Share
Tweet
Send
Share

Latest stories from this section

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

മുന്നിലുള്ളത് ഗോൾഡൻ ചാൻസ്, ന്യൂസിലൻഡ് പര്യടനത്തിന് സഞ്ജു സാംസണും; സാധ്യതകളിൽ മലയാളി താരവും

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

Latest News

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies