Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായി സർക്കാർ നാട് എങ്ങനെ വിറ്റ് തുലച്ച് പണമുണ്ടാക്കാമെന്ന ​ഗവേഷണം നടത്തുന്നവർ: കെ.സുരേന്ദ്രൻ

by Brave India Desk
Jun 9, 2023, 03:51 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: പിണറായി വിജയൻ സർക്കാർ ഈ നാട് എങ്ങനെ വിറ്റ് തുലച്ച് പണം ഉണ്ടാക്കാം എന്ന കാര്യത്തിൽ ​ഗവേഷണം നടത്തുന്നവരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാരാരികുളം കടൽത്തീരം ഒരു മാനദണ്ഡവുമില്ലാതെ നിലവിലുള്ള നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് സാഹസിക ടൂറിസത്തിന്റെ പേരിൽ സ്വകാര്യവ്യക്തികൾക്ക് തീറെഴുതി കൊടുക്കാൻ പോവുകയാണ് ഇടതുസർക്കാർ. മാരാരികുളം കടൽത്തീരം സ്വകാര്യവ്യക്തിക്ക് എഴുതിക്കൊടുക്കുന്നതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീൻപിടിക്കുന്ന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതാണ് ഇവിടുത്തെ ടൂറിസം. കേരളത്തിൽ എത്ര വിനോദസഞ്ചാര ബോട്ടുകൾ ഉണ്ടെന്ന് പോലും ടൂറിസം മന്ത്രിക്ക് അറിയില്ലെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു.

സാഹസിക ടൂറിസം എന്ന പേരിൽ ജനങ്ങളെ കൊലയ്ക്ക് കൊടുക്കാൻ ബിജെപി അനുവദിക്കില്ല. സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ നടക്കുന്നത് വലിയ സമരത്തിന്റെ തുടക്കമാണ്. മാരാരികുളം കടപ്പുറത്തിന്റെ നൈസർ​ഗികമായ പ്രത്യേകത നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബീച്ചിന്റെ നവീകരണത്തിനും ശരിയായ വികസനത്തിനുമാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ എന്തിനാണ് സ്വകാര്യ കമ്പനിക്ക് ബീച്ച് കൊടുക്കുന്നത്? അഴിമതി മാത്രം ലക്ഷ്യം വെച്ചാണ് ബീച്ച് സ്വകാര്യവത്ക്കരിക്കുന്നത്. ഇവിടെ മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാവുകയാണ്. സംസ്ഥാന ഫിഷറീസ് മന്ത്രിയെ കൊണ്ട് സ്വന്തം ജില്ലയ്ക്ക് പോലും ഒരു ​ഗുണവുമില്ല. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുകയാണ് സർക്കാർ. കരിമണൽ ഖനനത്തിലും പമ്പ മണൽവാരലിലും മുട്ടിൽമരം മുറിയിലും ഇതെല്ലാം ജനങ്ങൾ കണ്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കെ-ഫോൺ എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ചൈനീസ് കേബിളുകളാണ് കെ-ഫോണിന് ഉപയോ​ഗിക്കുന്നത്. ഇത് ഉപഭോക്താക്കളെ പറ്റിക്കാനാണ്. രാജ്യത്ത് സു​ഗമമായരീതിയിൽ ഇന്റർനെറ്റ് സേവനം ലഭിക്കുമ്പോഴാണ് കെ-ഫോൺ പ്രഹസനം നടത്തുന്നത്. സംസ്ഥാനം കടക്കെണിയിലാവുമ്പോഴാണ് ഇത്തരം ധൂർത്തുകൾ സർക്കാർ നടത്തുന്നത്. പിണറായി വിജയൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അഴിമതിയാണ് കേരളത്തിലുള്ളത്. ഇതേ കമ്പനിയാണ് കെ-ഫോണും നടത്തുന്നത്. എഐ ക്യാമറയെ പോലെ തന്നെ മുഖ്യമന്ത്രിക്കും സംഘത്തിനും പണമുണ്ടാക്കാനുള്ള ഉപാധി മാത്രമാണ് കെ-ഫോൺ. ഇത്രയും കാലത്തെ ലോക കേരളസഭ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പിണറായി വിജയൻ പറയണമെന്നും കെ.സുരേന്ദ്രൻ പറ‍ഞ്ഞു.

Tags: pinarai vijayank.surendranCM
Share6
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies