ഭോപ്പാൽ ; ദേശീയ ബേസ് ബോൾ താരം സഞ്ജന ബർകഡെ ആത്മഹത്യ ചെയ്യാൻ കാരണം ലൗ ജിഹാദ് എന്ന ആരോപണവുമായി കുടുംബം. സഞ്ജനയെ ഇസ്ലാം മതം സ്വീകരിക്കാൻ അബ്ദുൾ മസൂരി എന്നയാൾ നിർബന്ധിച്ചിരുന്നു. ഇതേ തുടർന്നാണ് സഞ്ജന തൂങ്ങിമരിച്ചത് എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അബ്ദുൾ മൻസൂരിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ജൂൺ 5 ന് മാതാപിതാക്കൾ പുറത്ത് പോയ നേരത്താണ് സഞ്ജന കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. മൻസൂരി മകളെ മതംമാറാൻ നിർബന്ധിച്ചിരുന്നുവെന്നും സഞ്ജനയുടെ അമ്മ പറഞ്ഞു.
ഒരു വർഷം മുൻപ് സോഷ്യൽ മീഡിയയിലൂടെയാണ് സഞ്ജന അബ്ദുൾ മൻസൂരിയെ പരിചയപ്പെടുന്നത്. ഹിന്ദുവാണെന്നും രാജൻ എന്നാണ് പേരെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ യുവാവ് പെൺകുട്ടിയുമായി അടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലായി. തെരുവ് കച്ചവടക്കാരനായിരുന്നു ഇയാൾ.
എന്നാൽ മൂന്ന് മാസം മുൻപാണ് ഇയാൾ മുസ്ലീമാണെന്ന വിവരം 20 കാരിയായ പെൺകുട്ടി അറിഞ്ഞത്. ഇതോടെ പെൺകുട്ടി ഈ ബന്ധത്തിൽ നിന്ന് അകന്നു. എന്നാൽ സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചില വീഡിയോകൾ ഇന്റർനെറ്റിൽ പങ്കുവെയ്ക്കുകയും ചെയ്തു. സഞ്ജനയുടെ മെഡലുകളും സർട്ടിഫിക്കേറ്റുകളും മൻസൂരി മോഷ്ടിച്ചു. ഇത് തിരികെ നൽകാൻ ആവശ്യപ്പെട്ട പെൺകുട്ടിയോട് മതം മാറാനാണ് ഇയാൾ പറഞ്ഞത്.
ഒരു ദിവസം വീട്ടിലേക്ക് വിളിച്ച് ഇയാൾ ഭീഷണി മുഴക്കിയിരുന്നുവെന്ന് അമ്മ പറഞ്ഞു. നിങ്ങളുടെ മകളെ തനിക്ക് നിക്കാഹ് ചെയ്യാൻ താത്പര്യമുണ്ടെന്നും അവളോട് ഇസ്ലാം മതം സ്വീകരിക്കാൻ പറയണമെന്നും മൻസൂരി അമ്മയോട് പറഞ്ഞു. ഇല്ലെങ്കിൽ ഞങ്ങൾ അവിടെ വന്ന് നിങ്ങളെ കൊല്ലും. മുസ്ലീമായാൽ ഒന്നും സംഭവിക്കില്ല എന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. മകളെ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അവൾ ആത്മഹത്യ ചെയ്തത് എന്നും കുടുംബം പരാതിപ്പെട്ടു.
Discussion about this post