ഡല്‍ഹി: ഭരണഘടനാ ദിവസത്തില്‍ നല്‍കിയ പരസ്യത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും വിട്ടുപോയതില്‍ ഡല്‍ഹി സര്‍ക്കാര്‍ മാപ്പ് പറഞ്ഞു. ഭരണഘടനാ ദിവസത്തിന്റെ ഭാഗമായി ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ പരസ്യത്തിലാണ് ഈ പിഴവ് വന്നത്.
ഭരണഘടനയുടെ ആമുഖം നല്‍കിയതിലാണ് സോഷ്യലിസം, മതേതരത്വം എന്നീ രണ്ട് വാക്കുകളും വിട്ടുപോയത്. തങ്ങള്‍ക്ക് വന്ന അശ്രദ്ധയ്ക്ക് രാജ്യത്തോട് ക്ഷമ ചോദിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
അതേ സമയം സംഭവത്തില്‍ വാര്‍ത്താ വിതരണ വകുപ്പിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post