ന്യൂഡൽഹി: ഫിലിം മോഡലിംഗ് ഷോയ്ക്കിടെ നടന്ന അപകടത്തിൽ മോഡൽ മരിച്ചു. മോഡൽ വാൻഷിക ചോപ്രയാണ് മരണപ്പെട്ടത്. നോയിഡ സെക്ടർ 16എ ഫിലിം സിറ്റിയിൽ മോഡലിംഗ് ഷോയ്ക്കിടെയാണ് അപകടം. ലൈവ് ഷോയ്ക്കിടെ ഇരുമ്പ് തൂൺ വീണാണ് അപകടം നടന്നത്.
ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി-2 ലാണ് വാൻഷിക താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിൽ ഫാഷൻ ഷോ പരിപാടി നടക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതിനിടയിൽ, പെട്ടെന്ന് ഇരുമ്പ് തൂൺ മോഡലിന് മുകളിലേക്ക് മറിഞ്ഞു വീണു. സംഭവസ്ഥലത്ത് വെച്ചു തന്നെ മോഡൽ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അപകടവിവരമറിഞ്ഞ് എത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഷോയുടെ സംഘാടകരെ പോലീസ് ചോദ്യം ചെയ്തു.
Discussion about this post