ബംഗളൂരു: അമ്മയെ കൊലപ്പെടുത്തി മൃതദേഹ സ്യൂട്ട്‌കേസിനുള്ളിലാക്കി യുവതി പോലീസ് സ്‌റ്റേഷനിൽ. ബംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം. ബംഗളൂരുവിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനിയായ 39കാരിയെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിസിയോതെറാപ്പിസ്റ്റാണ് അറസ്റ്റിലായ യുവതി. വഴക്കിനൊടുവിൽ അമ്മയെ കൊലപ്പെടുത്തി എന്നാണ് ഇവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ശേഷം ഇവർ തന്നെ മൃതദേഹം സ്യൂട്ട്‌കേസിൽ നിറച്ച് പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു.
അമ്മയുമായി യുവതി വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. യുവതി വിവാഹിതയാണെന്നും സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. യുവതിയുടെ ഭർത്താവിന്റെ അമ്മ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ കൊലപാതക വിവരം ഇവർ അറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.








