ന്യൂഡൽഹി : ഡൽഹിയിൽ മതപരിവർത്തന റാക്കറ്റിനെ അതിവിദഗ്ധമായി പിടികൂടി പോലീസ്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റിനെയാണ് പോലീസ് വലവിരിച്ച് പിടികൂടിയത്. അറസ്റ്റിലായ യുപി സ്വദേശി മുഹമ്മദ് കാലിമിനെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഡൽഹിയിലെ തുർക്കമാൻ ഗേറ്റിന് സമീപത്തുള്ള കേന്ദ്രത്തിൽ വെച്ച് കാലിം തന്നെ മതംമാറ്റാൻ ശ്രമിച്ചുവെന്നാണ് ആരോപണം. സാക്കിർ നായിക്കിന്റെ വീഡിയോകൾ നിരന്തരം കാണിക്കുമായിരുന്നു. തന്റെ വിശ്വാസത്തെ വേരോടെ പിഴുതെറിയാനാണ് അയാൾ ശ്രമിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു.
ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ ഉദയ്പൂരിൽ ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ ഗതിവരുമെന്നും ഭീഷണി മുഴക്കിയിരുന്നു. ബിജെപി വക്താവ് നൂപുർ ശർമ്മയുടെ പോസ്റ്റ് പങ്കുവെച്ചതിനാണ് തയ്യൽ കടക്കാരനായ കനയ്യ ലാലിനെ ഇസ്ലാമിസ്റ്റുകൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
കാലിമിന് നേരെ വേറെയും പരാതികൾ ലഭിച്ചിരുന്നു. ഇയാൾ യൂട്യൂബ് വീഡിയോകൾ കാണിച്ച് യുവാക്കളെ മുസ്ലീം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്നാണ് വിവരം.








