മലപ്പുറം: തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി സ്വദേശിനി ഫാത്തിമ ഹിബ (14), വെന്നിയൂർ മാട്ടിൽ സ്വദേശിനി ഫിഫ്മ (14), കാച്ചടി സ്വദേശിനി ഫാത്തിമ ജുമാന (13), കരുബിൽ സ്വദേശി അനന്യ (14) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ മോട്ടോർവാഹന വകുപ്പ് ബസിന്റെ ഫിറ്റ്സന് റദ്ദാക്കി.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോട്ടക്കലിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന എൻകെബി ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾ വീണത്. സ്കൂൾ വിട്ട് ബസിൽ വീട്ടിലേക്ക് വരികയായിരുന്നു വിദ്യാർത്ഥിനികൾ. ഇതിനിടെയാണ് അപകടം ഉണ്ടായത്. ബസിന്റെ മുൻ ഭാഗത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനികൾ വാതിലിലൂടെ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
ആളുകളെ കുത്തിനിറച്ച് അമിത വേഗതയിലായിരുന്നു ബസ് പോയിരുന്നു. ഇതാണ് അപകടത്തിന് കാരണം എന്ന് യാത്രികർ പറഞ്ഞു. പരിക്കേറ്റ നാല് കുട്ടികളെയും യാത്രികരാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവം അറിഞ്ഞ് പോലീസ് എത്തി ബസ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. ഇതിന് പിന്നാലെ മോട്ടോർവാഹന വകുപ്പ് ബസിന്റെ ഫിറ്റ്സന് റദ്ദാക്കുകയായിരുന്നു. ജീവനക്കാരുടെ ലൈസൻസും സസ്പെൻഡ് ചെയ്തേക്കും.
Discussion about this post