കൊച്ചി : പനമ്പിള്ളിനഗറിൽ മത്സരയോട്ടത്തിനിടെ കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനം പാലത്തിൽ ഇടിച്ചാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തി തീ അണച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അമിത വേഗത്തിൽ എത്തിയ തൊടുപുഴ സ്വദേശികളുടെ കാർ കൃഷ്ണയ്യർ റോഡിലേക്ക് പ്രവേശിക്കവേ പാലത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഇടിച്ച് രണ്ട് മിനിറ്റിനകം തീപിടിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
‘ശബ്ദം കേട്ട് വന്ന് നോക്കിയപ്പോഴേക്കും വണ്ടിയിൽ നിന്ന് രണ്ടു പേർ ഇറങ്ങി വരുന്നതാണ് കണ്ടത്. പെട്ടെന്നു തന്നെ വണ്ടി പുകയുകയും കത്തുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി മാറിയതും കാർ കത്തിപ്പിടിച്ചു” ദൃക്‌സാക്ഷി പറഞ്ഞു.










