ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമായ എം എസ് ധോണിയുടെ ബൈക്കുകളോടുള്ള ഇഷ്ടം വളരെ പ്രശസ്തമാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിൽ മോട്ടോർ ബൈക്കുകളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ട്. ഇപ്പോഴിതാ ധോണി തന്റെ ബൈക്കിൽ നഗരത്തിലൂടെ ചുറ്റുന്ന ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്.
ധോണിക്കൊപ്പം ബൈക്കിന് പിന്നിലായി മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ്.ശ്രീശാന്തും ഉണ്ട്. ഇരുവരും ബൈക്കിൽ പോകുമ്പോൾ ചുറ്റിലുമുള്ളവർ ഇത് തിരിച്ചറിഞ്ഞ് വീഡിയോ എടുക്കുന്നതായി കാണാം. വളരെ അപൂർവ്വമായി മാത്രമാണ് ധോണിയുടെ ഇത്തരത്തിലുള്ള വീഡിയോകൾ പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ആരാധകർ വീണ്ടും ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
https://twitter.com/Diptiranjan_7/status/1668871924095778817
കഴിഞ്ഞ മാസം നടന്ന ഐപിഎൽ ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് അഞ്ചാം തവണയും കിരീടം നേടിയിരുന്നു. ഇതോടെ മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പമെത്താൻ ചെന്നൈക്കായി.
Discussion about this post